Latest News
ഓഹരി അധിഷ്‌ഠിത ചികിത്സാ പദ്ധതികൾ      കെ ഡി സി എച്ചിന് വീണ്ടും സംസ്ഥാന അവാർഡ്      ഓഡിയോളജി & സ്‌പീച്ച് തെറാപ്പി വിഭാഗം ഉദ്ഘാടനം ബഹു.പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ.പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.      ജനനി - സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം - ഉദ്ഘാടനം 2022 ജൂൺ 12 ന് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.      ജനനി - സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്      Share D Combo      സഹകരണ ആശുപത്രി ,വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ പുരസ്കാരം      CSSD പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി CSSD വിഭാഗം ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.      മാതൃക സ്ഥാപനമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് അനുമോദനം      കേന്ദ്ര ആഭ്യന്തര -സഹകരണ മന്ത്രി അമിത് ഷായുടെ പ്രശംസ ഏറ്റുവാങ്ങി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി...      
  •  Help Line: 0495 2709300

News

03 Jul 2022

കെ ഡി സി എച്ചിന് വീണ്ടും സംസ്ഥാന അവാർഡ്

സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രികൾക്കുള്ള 2021 ലെ സംസ്ഥാന സർക്കാർ പുരസ്ക്കാരം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക്. അന്തർദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ പുരസ്ക്കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷവും ആശുപത്രി ഈ അവാർഡിന് അർഹമായിരുന്നു. 2017 ൽ രാജ്യത്തെ മികച്ച ജില്ലാ സഹകരണ സംഘത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്ക്കാരം പ്രധാനമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു.
 
      വിശ്വസ്തതയാർന്ന ആതുര സേവന പ്രവർത്തനത്തിൽ അമ്പതാണ്ടോടടുക്കുകയാണ് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി. 1973 ൽ കോഴിക്കോട് പട്ടു തെരുവിലെ വാടക കെട്ടിടത്തിൽ 25 കിടക്കകളുടെ സൗകര്യത്തോടെയായിരുന്നു തുടക്കം. എരഞ്ഞിപ്പാലം മിനി ബൈപ്പാസിനടുത്ത് മൂന്നേക്കറിൽ നാലു ബഹുനില കെട്ടിടങ്ങളിലായി സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.   ആയിരത്തിലധികം രോഗികൾ ഒപി വിഭാഗത്തിലും ഇരുന്നൂറോളം പേർ കിടത്തി ചികിൽസാ വിഭാഗത്തിലും  പതിവായി എത്തുന്നു. എൻ എ ബി എച്ച്, ഐ എസ് ഓ , എൻ എ ബി എൽ തുടങ്ങിയ ഗുണനിലവാര മാനദണ്ഡങ്ങളുടെ അംഗീകാരവും ആശുപത്രി കരസ്ഥമാക്കിയിട്ടുണ്ട്.
       അക്കാദമിക് മേഖലയിലും സഹകരണ ആശുപത്രിയുടെ മികച്ച സാന്നിധ്യമുണ്ട്. എല്ലുരോഗം, ജനറൽ മെഡിസിൻ, ഉദര രോഗം  എന്നി വിഭാഗങ്ങളിൽ ഡോക്ടർമാർക്കുള്ള ബിരുദാനന്തര ബിരുദ പഠനം  ആശുപത്രിയിൽ നടന്നു വരുന്നു. നഴ്സിംഗ് സ്കൂളും ആശുപത്രിയിൽ പ്രവർത്തിക്കുന്നു.
 
 
        സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ബ്ലോക്ക് ജനനി - ജൂൺ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിനായി പ്രത്യേക ബ്ലോക്ക് , അഞ്ചു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മലിന ജല ശുദ്ധീകരണ പ്ലാന്റ്, നൂറു കിടക്കകളുടെ സൗകര്യം ഏർപ്പെടുത്തുന്നതിന് പുതിയ ബ്ലോക്ക് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഭരണ സമിതി. പ്രഫ പിടി അബ്ദുൾ ലത്തീഫ് ചെയർമാൻ, കെ.കെ ലതിക വൈസ് ചെയർ പേഴ്സൺ, എവി സന്തോഷ് കുമാർ സി ഇ ഒ , ഡോ. അരുൺ ശിവ ശങ്കർ മെഡിക്കൽ ഡയരക്ടർ
 എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 

More News